#KnowYourRoots 4
ബ്രിഹദ്‌സംഹിതയിൽ നിന്ന് മറ്റൊരു വജ്രലേപകൂട്ട്...
ചേരുവകൾ
-------------------
● കോലരക്ക് (Secretion of insect Laccifier Lacca)
● കോവക്ക (Ivy gourd/Coccnia Grandis)
● ഗുഗുളു (Camiphora Roxburghii)
● വിളക്കിന്റെ നാളത്തിൽ നിന്ന് ശേഖരിച്ച കരി
● വിളങ്കായ (wood apple / Feronia Elephantum)
● ഇളം കൂവളങ്കായുടെ കുരു
● കാരമുള്ളിൻ ചെടിയുടെ കായ് (Canthium Perviflorum)
● ആര്യവേപ്പ് (azadirachta indica)
● പനചിക്കായ (Diospyros paniculata)
● മലങ്കാരക്ക/മദനഫലം (Randia Dumetorum)
ഇവ മുൻപത്തെ പോസ്റ്റിൽ പ്രതിപാദിച്ച വജ്രലേപം പോലെ തന്നെ 256 മടങ്ങ് വെള്ളത്തിൽ തിളപ്പിച്ച് എട്ടിൽ ഒന്നായി വറ്റിച്ചെടുക്കുന്നു. തുടർന്ന് താഴെ പറയുന്നവ കൂടെ അരച്ചു ചേർത്ത് കുഴമ്പ് പരുവം ആക്കിയെടുക്കുന്നു
● ഇലിപ്പ (Cynometra Ramiflora)
● മഞ്ചട്ടിയുടെ കറ (Rubia Cordifloria)
● നറുംപശമരത്തിന്റെ പശ (Commiphora myrrha)
● നെല്ലിക്ക (Emblica Officinalis)
ഇപ്രകാരം അരച്ചെടുത്ത മിശ്രിതം ആവശ്യാനുസരണം ചൂടാക്കി ഉപയോഗിക്കാം.
#KnowYourRoots