Fact Check : Congress and Inheritance Tax
അമേരിക്കയിൽ പാരമ്പര്യ സ്വത്ത് കൈമാറുമ്പോൾ അതിന്റെ 55% നികുതിയൊടുക്കണം എന്ന നിയമം നിലനിൽക്കുന്നു എന്നും അത്തരം നിയമം ഇന്ത്യയിൽ വരണം എന്നും ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ്സിന്റെ ചെയർമാൻ സാം പിട്രോഡ പ്രസ്താവിച്ചു. ഏതൊരു വ്യക്തിയും അവരുടെ ആയുസ്സ് കൊണ്ട് സമ്പാദിക്കുന്നതിന്റെ പകുതിയെങ്കിലും പൊതു സ്വത്തായി മാറേണ്ടതാണ് എന്നും, അതിനാൽ തന്നെ ഈ അമേരിക്കൻ മോഡൽ നിയമം ഇവിടെയും നടപ്പാക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ എന്താണ് വസ്തുത? അമേരിക്കയിൽ അത്തരം ഒരു നിയമം ഉണ്ടോ?
അമേരിക്കയിൽ അത്തരം ഒരു ഫെഡറൽ നിയമം ഇല്ല എന്നതാണ് വസ്തുത. എന്നാൽ ആറ് US സ്റ്റേറ്റുകളിൽ ഇത്തരം ഒരു പ്രാദേശിക നിയമം നിലവിലുണ്ട്. Iowa, Kentucky, Maryland, Nebraska, New Jersey, and Pennsylvania എന്നീ സ്റ്റേറ്റുകളിൽ ആണ് പ്രസ്തുത നിയമം നിലനിൽക്കുന്നത്. അവിടെയും പിട്രോഡ പ്രസ്താവിച്ചത് പോലെ 55% നികുതിയൊന്നും നിലവിലില്ല. കേവലം 15-18% വരെയാണ് നികുതി. അതും പാരമ്പര്യസിദ്ധമായ സ്വത്തിന്റെ മുഴുവൻ മൂല്യത്തിന്റെ 15-18% അല്ല. ഓരോ സ്റേറ്റിലും വെവ്വേറെ സ്ളാബ് വ്യവസ്ഥയാണ്. ഒരു നിശ്ചിത തുക വരെ നികുതിയില്ല. അതിന് മുകളിലേക്കുള്ള തുകക്ക് മാത്രമാണ് നികുതി. അതും സ്വത്ത് പോകുന്നത് ജീവിത പങ്കാളിക്ക് ആണെങ്കിൽ നികുതിയില്ല. ചില സ്റ്റേറ്റുകളിൽ മക്കൾക്കും നികുതിയില്ല. ജീവിത പങ്കാളിയോ മക്കളോ അല്ലാത്തവർക്ക് സ്വത്ത് പോകുന്നെങ്കിൽ 2-6% വരെ മാത്രമാണ് Iowa യിലെ നികുതി. Kentucky ൽ ഇത് 4-16% ആണ്.
ഭാരതത്തിലും പാരമ്പര്യ സ്വത്തിന് മേൽ നികുതി ഈടാക്കിയിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഈ നിയമം ഇപ്പോൾ പിട്രോഡ അവകാശപ്പെടുന്നത് പോലെ സാമ്പത്തിക സമത്വം കൊണ്ട് വരുന്നതിൽ പൂർണ പരാജയമാണ് എന്നു ചൂണ്ടിക്കാട്ടി അത് നിരുപാധികം റദ്ദാക്കിയത് രാജീവ് ഗാന്ധിയാണ്. കോണ്ഗ്രസ് തന്നെ 1985ൽ ഇപ്രകാരം റദ്ദാക്കിയ നിയമം ആണ് ഇപ്പോൾ പഴയതിനെക്കാൾ അശാസ്ത്രീയമായ രീതിയിൽ തിരിച്ചു കൊണ്ടുവരാൻ മുതിരുന്നത്.
വസ്തുതകൾ ഇതായിരിക്കേ അമേരിക്കയിൽ 45% പാരമ്പര്യ സ്വത്തിന് നികുതിയുണ്ട് എന്ന വസ്തുതാവിരുദ്ധമായ അവകാശവാദം ഉയർത്തുന്നത് രാഹുൽ ഗാന്ധിയുടെ സാമ്പത്തിക പുനർവിതരണം എന്ന വികല പദ്ധതിയുടെ ന്യായീകരണത്തിന് വേണ്ടി ആയിരിക്കണം. എന്തുതന്നെയായാലും അധികാരം ലഭിച്ചാൽ നിഷ്കരുണം ജനങ്ങളെ കൊള്ളയടിക്കുമെന്ന തുറന്ന പ്രഖ്യാപനമാണ് കോണ്ഗ്രസ്സ് നടത്തി കൊണ്ടിരിക്കുന്നത്.