കേരളം നമ്പർ 1 എന്ന് തലയ്ക്ക് വെളിവില്ലാതെ തള്ളുന്നവരോട് കുറച്ച് കണക്ക് പറയാം.
2002 മുതൽ 2021 വരെ 20 വർഷം കേരളത്തിന് ലഭിച്ചതും ചെലവഴിച്ചതായും രേഖകൾ പറയുന്നത് ഏതാണ്ട് പതിനഞ്ച് ലക്ഷം കോടി രൂപയാണ് !!!
2020 വരെ ഓരോ വർഷവും കേരളം കടം വാങ്ങുന്നത് 25000 കോടി ആണ് അതും അത്രയേ പരിധി കേന്ദ്രം അനുവദിക്കൂ എന്നത് കൊണ്ട് , കടം വാങ്ങാൻ പരിധി ഉയർത്തണം എന്നതാണ് ഐസക്ക് ന്റെ സാമ്പത്തിക ശാസ്ത്രം !! 2020 മുതൽ കടം വാങ്ങാനുള്ള പരിധി കേന്ദ്രം 45000 കോടി ആയി ഉയർത്തി നൽകി.
ഇത്രയും കടം വാങ്ങിയിട്ടും മൂന്ന് ലക്ഷത്തി 20000 കോടി വാർഷിക ധന കമ്മി ആണ് കമ്മികളുടെ ബജറ്റ് !!
2002 - 2003 ബഡ്ജറ്റ് മുതൽ കഴിഞ്ഞ 2019-2021 വരെയുള്ള കണക്ക് മാത്രം ആണ്
കഴിഞ്ഞ 20 വർഷത്തെ സംസ്ഥാന നികുതി , നികുതി ഇതര വരുമാനം = 654264 കോടി രൂപ
ഇതേ കാലയളവിലെ കേരളത്തിന് ലഭിച്ച കേന്ദ്ര നികുതി വിഹിതം = 320793 കോടി രൂപ
കേരളം കടം വാങ്ങിയ പൊതു കടം = 316912 കോടി രൂപ
ആദിവാസി പാക്കേജ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് = 28371 കോടി രൂപ
കുട്ടനാട് പാക്കേജ് കേന്ദ്ര സഹായം = 2140 കോടി രൂപ
സുനാമി കേന്ദ്ര സഹായം = 1481.5 കോടി രൂപ
ഒാഖി കേന്ദ്ര സഹായം = 133 കോടി രൂപ
2018 പ്രളയ കേന്ദ്ര സഹായം = 4208 കോടി രൂപ
2018 മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട് = 4500 കോടി രൂപ (2002 തുടങ്ങി സുനാമി ഉൾപ്പടെ ഉള്ള കണക്ക് ലഭിച്ചില്ല )
2020 കൊറോണ ദുരിതാശ്വാസ ഫണ്ട് - 2500 കോടി രൂപ.
CMDRF ഫണ്ടിൽ 2006 മുതൽ കേന്ദ്ര സഹായം ( മുൻപ് ഉള്ളത് ലഭിച്ചില്ല = 21156.2 കോടി രൂപ
എന്നിട്ടും കേരളത്തിലെ 2021-22 ബഡ്ജറ്റ് പ്രകാരം നമ്മുടെ കടം വാങ്ങി ഉൾപ്പടെ ഉള്ള നികുതി വരുമാനം 1.64 ലക്ഷം കോടി രൂപ
അതിൽ സർക്കാരിൻ്റെ ശമ്പളം, പെൻഷൻ, വാങ്ങിയ കടത്തിൻ്റെ പലിശ എന്ന മൂന്നിന ചെലവ് മാത്രം 97330.82 കോടി രൂപ
ഏതാണ്ട് ഒരു ലക്ഷം കോടി.
അതായത് കടം വാങ്ങി ഉൾപ്പടെ നമ്മുടെ ആകെ വാർഷിക വരുമാനം ആയ 1.65 ലക്ഷം കോടിയിൽ ഒരു ലക്ഷം കോടി രൂപയും ഇങ്ങനെ ചെലവായി പോകുന്നു !!
തൊഴിൽ ഇല്ലായ്മയിൽ നമ്മൾ രാജ്യത്ത് ഏറ്റവും പിന്നിൽ നിന്ന് മൂന്നാമത് ആണ്
ഇൗ രാജ്യത്ത് ഓരോ വകുപ്പിലും സംസ്ഥാനം ചെലവഴിക്കുന്ന പണത്തിൽ ദേശീയ ശരാശരി ക്ക് ഒപ്പം നിൽക്കുന്നത് ആരോഗ്യ മേഖലയിൽ മാത്രം ആണ് മറ്റ് എല്ലാ വകുപ്പുകളിലും നമ്മൾ 26 സംസ്ഥാനത്തെ ക്കാളും പിന്നിൽ ആണ്
സംസ്ഥാന ജിഡിപി നോക്കിയാൽ രാജ്യത്ത് 13 ആം സ്ഥാനത്താണ് കേരളം, അതിന്റെ തന്നെ 32 ശതമാനം രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന 30 ലക്ഷം പ്രവാസികളുടെ രാജ്യത്തേക്ക് ഉള്ള പണം അയക്കുന്നത് കാരണം ആണ്.
ജിഡിപി യുടെ 37 ശതമാനം പൊതു കടവും !!!
നമ്മൾ എങ്ങോട്ടാണ് എന്ന് വല്ല ബോധവും കേരളത്തിലെ യുവാക്കൾക്ക് ഉണ്ടോ ?
അതിന് ചിന്തിക്കാൻ ബോധം ഉണ്ടാവാതിരിക്കാൻ മദ്യവും കഞ്ചാവും സർകാർ തന്നെ വിൽക്കുവാണല്ലോ !!