#KnowYourRoots 4
ഇത്തവണ ബൃഹദ്‌സംഹിതയിൽ നിന്ന് രണ്ട് മിശ്രണങ്ങൾ.
1. വജ്രതലം
-------------------
ചേരുവകൾ:
● പശുവിന്റെ കൊമ്പ് പൊടിച്ചത്
● പോത്തിന്റെ കൊമ്പ് പൊടിച്ചത്
● ആടിന്റെ കൊമ്പ് പൊടിച്ചത്
● പശുവിന്റെ തോൽ
● പോത്തിന്റെ തോൽ
● കഴുതയുടെ രോമങ്ങൾ അല്ലെങ്കിൽ കുതിരയുടെ കഴുത്തിലെ നീളൻ മുടി
ഇത്രയും മുൻപ് പ്രതിപാദിച്ച വജ്രലേപകൂട്ടുകളെ പോലെ 256 ഇരട്ടി വെള്ളത്തിൽ ഇട്ട് എട്ടിൽ ഒന്നായി വറ്റിച്ച് എടുക്കുന്നു. തുടർന്ന് അതിലേക്ക് താഴെപ്പറയുന്ന ചേരുവകളും ചേർത്ത് അരക്കുന്നു.
● ആര്യവേപ്പിന്റെ കായ് (Azadirachta Indica)
● വിളങ്കായ (wood apple / Feronia Elephantum)
● നറുംപശമരത്തിന്റെ പശ (Commiphora myrrha)
ഇപ്രകാരം തയ്യാറാക്കുന്ന കുഴമ്പ് വീണ്ടും നന്നായിളക്കിക്കൊണ്ട് ചൂടാക്കി ആ ചൂടോട് കൂടെ പശയായി ഉപയോഗിക്കാം. കഠിനമായ വെയിലും മഴയും ഏൽക്കുന്നിടങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു weather proof പശയാണ് ഇത്.
വജ്രതലം പശയായി മാത്രമല്ല, ലേപനമായും അഥവാ coatingന് വേണ്ടിയും ഉപയോഗിക്കാം. ഇത് കൊണ്ട് coating ചെയ്താൽ ആ വസ്തുവിനെ പുറത്തുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കില്ല എന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ 1600ൽ പരം വർഷങ്ങളായി നിലനിൽക്കുന്ന ഉരുക്കിൽ നിർമ്മിച്ച അശോകസ്തംഭത്തിൽ വജ്രതലത്തിന്റെ ഒരു നേർത്ത coating ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന വജ്രതലത്തിൽ അടങ്ങിയിരിക്കുന്ന Misawite(α-FeOOH) എന്ന രാസ ഘടകം ആണ് ഉരുക്കിനെ തുരുമ്പിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്നത്.
2. വജ്രസംഘഡൻ
-----------------------------
മുന്നേ പ്രതിപാദിച്ച മൂന്ന് പശകൂട്ടുകളിൽ ആദ്യത്തെ രണ്ടെണ്ണം പൂർണ്ണമായും സസ്യങ്ങളിൽ നിന്നുള്ളവയും, മൂന്നാമത്തേത് പ്രധാനമായും മൃഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്നതും ആണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് വജ്രസംഘഡൻ. ഇതിന്റെ നിർമ്മാണം ലോഹങ്ങളിൽ നിന്നാണ്.
ചേരുവകൾ:
● ഈയ്യം
● ഓട്
● തുരുമ്പ്/പിച്ചളയുടെ ക്ലാവ്
അനുപാതം: 8:2:1
മേൽപ്പറഞ്ഞ അനുപാതത്തിൽ ഉരുക്കിയെടുക്കുന്ന മിശ്രിതം ആ ദ്രാവകരൂപത്തിൽ ചൂടോടെ പശയായി ഉപയോഗിക്കാം.
#KnowYourRoots